റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു നെല്ലും ഒരു മീനും പദ്ധതി ഊര്‍ജ്ജിതമാക്കും

September 10, 2021 - 7:38 pm

ആലപ്പുഴ: ജില്ലയിലെ പട്ടണക്കാട് കാര്‍ഷിക മേഖലകളില്‍ ഒരു നെല്ലും ഒരു മീനും പദ്ധതി ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍. ഒരു നെല്ലും ഒരു മീനും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കര്‍ഷകരുടെ ആവശ്യങ്ങളും പ്രതിസന്ധികളും അറിയുന്നതിനുമായി ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദ്ദേശം.

നിലവില്‍ 233.8 ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. നെല്‍പ്പാടങ്ങളില്‍ പദ്ധതിയുടെ മറവില്‍ വര്‍ഷങ്ങളോളം മീന്‍ കൃഷി മാത്രം ചെയ്യുന്ന രീതി തടയും. ഒരു സീസണില്‍ നെല്ലും അടുത്ത സീസണില്‍ മീനുമെന്ന രീതിയിലാണ് കൃഷി ചെയ്യേണ്ടത്. കര്‍ഷകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും പദ്ധതിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന സ്ഥലങ്ങള്‍ നേരിട്ട് പരിശോധിച്ച് പരിഹാരം കണ്ടെത്താനും കൃഷി വകുപ്പ് ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. കൃഷി പുനരാരംഭിക്കാനുള്ള എല്ലാവിധ സഹായങ്ങളും സൗകര്യങ്ങളും കര്‍ഷകര്‍ക്ക് നല്‍കും.

യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ചു, ഡെപ്യൂട്ടി കളക്ടര്‍ സന്തോഷ് കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശ്രീരേഖ, ഡെപ്യൂട്ടി കൃഷി ഓഫീസര്‍ എന്‍. രമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *