റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒന്‍പത് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് എത്തുന്നു

September 11, 2021 - 10:04 am

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് ഒന്‍പത് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് എത്തുന്നു.അടുത്ത മൂന്നു മാസവും മൂന്നുവീതം റാഫേല്‍ വിമാനങ്ങളാണെത്തുക.അടുത്ത ബാച്ചിലെ മൂന്നെണ്ണം ഒക്ടോബര്‍ 13-നു ജാംനഗറിലിറങ്ങും. ഫ്രാന്‍സില്‍ നിന്നുള്ള പറക്കലിനിടെ യു.എ.ഇയുടെ സഹകരണത്തോടെ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലും മൂന്നുവീതം വിമാനങ്ങളെത്തും.

ഇന്ത്യ ആവശ്യപ്പെട്ട എല്ലാ ആയുധങ്ങളും പരിഷ്‌കാരങ്ങളും കൂട്ടിച്ചേര്‍ത്താകും മാരകമായ പ്രഹരശേഷിയോടെ വരുന്ന ജനുവരിയില്‍ 36ാം റാഫേലെത്തുക. 4.5 തലമുറ യുദ്ധവിമാനങ്ങളുടെ ശ്രേണിയിലുള്ള 36 റാഫേലുകളാണ് ഇന്ത്യ ഓര്‍ഡര്‍ ചെയ്തത്. ഇതുവരെയെത്തിയ 26 വിമാനങ്ങള്‍ അംബാല, ഹഷിമാര വ്യോമതാവളങ്ങളിലാണു വിന്യസിച്ചിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *