റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം ജില്ലയിലെ ആദ്യ ഹോമിയോ തൈറോയ്ഡ് ക്ലിനിക്ക് കുറിച്ചിയില്‍

September 11, 2021 - 9:00 pm

കോട്ടയം: ജില്ലയിലെ ആദ്യ ഹോമിയോ തൈറോയ്ഡ് ക്ലിനിക്  കുറിച്ചി ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ ആരംഭിച്ചു. ദേശീയ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിലാണ് ക്ലിനിക്ക് ആരംഭിച്ചത്. പുതിയ ഒ.പി കെട്ടിടത്തില്‍ സജ്ജമാക്കിയ ക്ലിനിക്കിന്റെ

പ്രവര്‍ത്തനോദ്ഘാടനം ജോബ് മൈക്കിള്‍ എം.എല്‍.എ. നിര്‍വഹിച്ചു.

പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്‍, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, പഞ്ചായത്തംഗം പ്രശാന്ത് മനന്താനം, ആശുപത്രി സൂപ്രണ്ട് ഡോ. ലീന മേരി കുര്യാക്കോസ്, ആര്‍.എം.ഒ. ഡോ. എസ്. അഭിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *