അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: സ്‌കില്‍ ഡവലപ്പ്മെന്റ് സെന്ററില്‍ പ്രവേശനം

September 11, 2021 - 5:06 pm

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്പ്മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പത്താം തരവും പ്ലസ്ടുവും കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര മനുഷ്യവിഭവ വകുപ്പിന്റെ കീഴിലുള്ള എന്‍.ഐ.ഒഎസിന്റെ തൊഴില്‍ അധിഷ്ടിത കോഴ്സുകളും കേരള സര്‍ക്കാറിന്റെ കീഴിലുള്ള സി ഡിറ്റിന്റെ തൊഴിലധിഷ്ടിത കോഴ്സിലേക്കുമാണ് പ്രവേശനം നല്‍കുന്നത്.

പ്രവേശന ഫോറത്തിനും മറ്റ് വിശദാംശങ്ങള്‍ക്കും www.skilldevelopmentcentre.in സന്ദര്‍ശിക്കുക. ക്ലാസ്സുകള്‍ ആദ്യനാളുകളില്‍ ഓണ്‍ലൈനായും തുടര്‍ന്നുള്ള പ്രായോഗിക പരിശീലനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഒരുക്കിയിരിക്കുന്നത്. കോഴ്സുകള്‍ ഡി.സി.എ, ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാ എന്‍ട്രി, സി.സി.എ (ടാലി എക്കൗണ്ടിങ്ങ്), വെബ് ഡിസൈനിങ്ങ് എന്നീ ഐ.ടി കോഴ്സുകള്‍, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, സോളാര്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്നീ സാങ്കേതിക കോഴ്സുകള്‍ക്കും കട്ടിങ്ങ് ആന്റ് ടൈലറിങ്ങ് കോഴ്സിനും അപേക്ഷിക്കാം. ഫോണ്‍: 0495 2370026, 8891370026.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *