റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജിജിമോനും ഭാര്യയ്ക്കും ഇത് ഇരട്ടി മധുരം

September 14, 2021 - 5:02 pm

ആലപ്പുഴ: ചേര്‍ത്തല താലൂക്കില്‍ നടത്തിയ പട്ടയമേളയില്‍ ജിജിമോനും ഭാര്യ ബേബിയും എത്തിയത് ഇരട്ടി സന്തോഷത്തോടെയാണ്. 2018ല്‍ ലൈഫ് പദ്ധതിയിലൂടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായതിനു പിന്നാലെ പട്ടയത്തിനായുള്ള 13 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായതോടെ രണ്ടാളും ഹാപ്പി.

മുഹമ്മ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ ആര്യക്കര പുളിമൂട്ടില്‍ കോളനി സ്വദേശിയായ ജിജി മോന്‍ പെയിന്റിംഗ് തൊഴിലാളിയാണ്. ഭാര്യ ബേബി വീട്ടു ജോലിക്കും പോയാണ് ജീവിതം നയിക്കുന്നത്. 13 വര്‍ഷമായി ഇവിടെ താമസിക്കുന്ന ജിജി മോനും ഭാര്യയും കഴിഞ്ഞ രണ്ടു വര്‍ഷമായി പട്ടയത്തിനായി വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു. പട്ടയം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജിജിമോനും ബേബിയും പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *