റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡ്യുറന്റ് കപ്പ്: ബംഗളൂരു യുണൈറ്റഡ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍

September 15, 2021 - 11:30 am

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പില്‍ മഴയുടെ അകമ്പടിയില്‍ നടന്ന കളിയില്‍ മുഹമ്മദന്‍സിനെതിരേ ബംഗളുരു യുണൈറ്റഡിനു ജയം. ഇന്നലെ നടക്കേണ്ടിയിരുന്ന സി.ആര്‍.പി.എഫും ഇന്ത്യന്‍ എയര്‍ ഫോഴ്സും തമ്മിലുള്ള മത്സരം മഴമൂലം ഗ്രൗണ്ട് മോശമായതിനാല്‍ ഉപേക്ഷിച്ചു. ഗ്രൗണ്ടിലെ വെള്ളകെട്ടില്‍ താളം തെറ്റിയ കളിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബംഗളൂരു യുണൈറ്റഡ് വിജയിച്ചത്.

രണ്ടാം പകുതിയിലാണു രണ്ടു ഗോളുകളും പിറന്നത്. 64-ാം മിനിറ്റില്‍ തോഖോം ജെയിംസ് സിങ്ങാണ് ബംഗളൂരു യുണൈറ്റഡിനു ലീഡ് നല്‍കിയത്. കളിയുടെ അവസാന മിനിറ്റില്‍ ലൂക ആണു രണ്ടാം ഗോള്‍ നേടിയത്. ഈ വിജയത്തോടെ ബംഗളൂരു യുണൈറ്റഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. മൊഹമ്മദന്‍സും നേരത്തെ ക്വാര്‍ട്ടര്‍ യോഗ്യത നേടിയിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *