റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവില്‍ക്കാന്‍ ശ്രമം, മലപ്പുറത്ത് 2 പോലീസുകാര്‍ അറസ്റ്റില്‍; നാണക്കേട്

September 16, 2021 - 3:28 pm

മലപ്പുറം: കേരള പോലീസിന് തന്നെ നാണക്കേടായി മലപ്പുറം കോട്ടക്കലിൽ പോലീസിന്റെ ഹാൻസ് വിൽപ്പന. പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ ആയിരത്തിലേറെ പാക്കറ്റുകളാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ മറിച്ചുവിൽക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കോട്ടക്കൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. രജീന്ദ്രൻ, സീനിയർ സി.പി.ഒ. സജി ചെറിയാൻ എന്നിവർ അറസ്റ്റിലായി. ഇവരെ സർവീസിൽനിന്ന് സസ്പെൻഡും ചെയ്തിട്ടുണ്ട്.

ജൂൺ 21-നാണ് കോട്ടക്കൽ പോലീസ് ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നാസർ, അഷ്റഫ് എന്നിവർ മിനി ടെംപോ വാഹനത്തിൽ കടത്താൻ ശ്രമിച്ച 1600-ഓളം പാക്കറ്റ് ഹാൻസാണ് പിടികൂടിയത്.

ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് കഴിഞ്ഞ ഒമ്പതാം തീയതി പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടു. പിടികൂടിയ പുകയില ഉത്പന്നങ്ങൾ നശിപ്പിക്കാനും ഉത്തരവായി. ഇതിനുപിന്നാലെയാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും പുകയില ഉത്പന്നങ്ങൾ നശിപ്പിക്കാതെ മറിച്ചുവിൽക്കാൻ ശ്രമിച്ചത്.

റഷീദ് എന്ന ഏജന്റ് മുഖേനയാണ് പോലീസുകാർ ഹാൻസ് പാക്കറ്റുകൾ വിൽക്കാൻ ശ്രമിച്ചത്. ഇതിനായി ഒട്ടേറെതവണ ഫോൺസംഭാഷണങ്ങളും നടത്തി. ഇക്കാര്യമറിഞ്ഞ നാസറും അഷ്റഫുമാണ് പോലീസുകാരുടെ ഹാൻസ് വിൽപ്പന മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി രണ്ട് പോലീസുകാരെയും പിടികൂടുകയായിരുന്നു. ജോലി ചെയ്ത പോലീസ് സ്റ്റേഷനിൽ നിലവിൽ പ്രതികളായി എത്തിയ രണ്ട് ഉദ്യോഗസ്ഥരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *