റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നോക്കുകൂലി വാങ്ങില്ല, സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂ; സംയുക്ത പ്രഖ്യാപനവുമായി ട്രേഡ് യൂണിയനുകള്‍

September 17, 2021 - 2:17 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലി വാങ്ങില്ലെന്ന് ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്രഖ്യാപനം. സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങുകയുള്ളെന്നും തൊഴില്‍ വകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചു.

ജോലി ചെയ്യാതെ കൂലി വാങ്ങുന്ന സമ്പ്രദായം തൊഴിലാളി വര്‍ഗ്ഗത്തിന് തന്നെ അപമാനം ഉണ്ടാക്കുന്നതാണെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബര്‍ കമ്മിഷണര്‍ ഡോ.എസ്.ചിത്ര, തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ സി.കെ.മണിശങ്കര്‍, പി.കെ.ശശി (സി.ഐ.ടി.യു), വി.ആര്‍.പ്രതാപന്‍, എ.കെ.ഹാഫിസ് സഫയര്‍ (ഐ.എന്‍.ടി.യു.സി) , കെ.വേലു, ഇന്ദുശേഖരന്‍ നായര്‍ (എ.ഐ.ടി.യു.സി), യു.പോക്കര്‍, അബ്ദുല്‍ മജീദ് (എസ്.ടി.യു) ജി.സതീഷ് കുമാര്‍ (ബി.എം.എസ്) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *