റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിരലടയാളം ഉപയോഗിച്ച്‌ പ്രതികളെ തിരിച്ചറിയുന്നതില്‍ കേരളം ഒന്നാമത്‌

September 20, 2021 - 9:23 am

ആലപ്പുഴ : രാജ്യത്ത്‌ വിരലടയാളങ്ങള്‍ പരിശോധിച്ച്‌ പ്രതികളെ തിരിച്ചറിയുന്നതില്‍ കേരളത്തിന്‌ ഒന്നാം സ്ഥാനം. നാഷണല്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ടുപ്രകാരം 2020ല്‍ 657 കേസുകളിലാണ്‌ പ്രതികളെ തിരിച്ചറിയാന്‍ സംസ്ഥാന വിരലടയാള ബ്യൂറോ പോലീസിന്‌ സഹായമായത്‌. .കര്‍ണാടകയും ( 517) ഉം ആന്ധ്രപ്രദേശും( 412)ആണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിലുളളത്‌.

കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ്‌, എറണാകുളത്ത്‌ ഐഎന്‍എസ്‌ വിക്രാന്തിലെ മോഷണം, അങ്കമാലിയില്‍ മോഷണ ശ്രമത്തിനിടയില്‍ കടക്കുളളില്‍ ഷോക്കേറ്റ്‌ പ്രതി മരിച്ചത്‌ തുടങ്ങിയ സംഭവങ്ങളിലെ അന്വേഷകരുടെ മികവ്‌ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്‌.

നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌ ബ്യൂറോയുടെ കിഴിലുളള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിരലടയാളങ്ങള്‍ ഏകോപിപ്പിക്കുന്ന നാഷണല്‍ ഓട്ടമേറ്റഡ്‌ ഫിംഗര്‍ പ്രിന്റ് ഐഡന്‍റി ഫിക്കേഷന്‍ സിസ്‌റ്റം (നാഫിസ്‌) കൊച്ചി സിറ്റി പരിധിയില്‍ മാത്രമേ പ്രവര്‍ത്തന സജ്ജമായിട്ടുളളു. . നാഫിസ്‌ ഉപയോഗിച്ച് സംസ്ഥാനത്ത്‌ വിവിധ കേസുകളിലായി ഇതരസംസ്ഥാനങ്ങളില്‍ നിന്നുളള 7 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. എല്ലാ ജില്ലകളിലും നാഫിസ്‌ ഏര്‍പ്പെടുത്താനുളള ശ്രമം കോവിഡ്‌ കാരണം തടസപ്പെട്ടിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *