മുംബൈ: ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും വളര്‍ച്ച രേഖപ്പെടുത്തി രാജ്യം. ആഭ്യന്തര വൈദ്യുത ഉപകരണ വിപണിയില്‍ 11മുതല്‍ 12 ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവുമുണ്ടാകുന്നത്. 2025-ല്‍ ഇത് 72 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് സൂചന. നിലവില്‍, ഇന്ത്യയുടെ ഇലക്ട്രിക്കല്‍ ഉപകരണ വിപണിയുടെ മൊത്തം മൂല്യം 48-50 ബില്ല്യണാണ്.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മൂല്യം 8.62 ബില്യണ്‍ ഡോളറില്‍ നിന്ന് 13 ബില്യണ്‍ ഡോളറായി ഉടനെ ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കയറ്റുമതിയില്‍ ചൈനയ്ക്ക് ബദലായി ഇന്ത്യ മാറുമെന്നാണ് ഇന്ത്യന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷ(ഐ.ഇ.എം.എ.)ന്റെ വിലയിരുത്തല്‍.
