റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദ്രവിച്ച നിലയില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ ശാസ്ത്രീയയ പരിശോധനാ ഫലം 2021 സെപ്‌തംബര്‍ 23ന്‌

September 23, 2021 - 8:04 am

ആലപ്പുഴ : വീടിന്‌ സമീപത്തെ വിറകുപുര പൊളിച്ചുനീക്കുന്നതിനിടെ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ ശാസ്‌ത്രീയ പരിശോധനാ ഫലം 2021 സെപ്‌തംബര്‍ 23ന്‌ ലഭിക്കുമെന്ന്‌ സൗത്ത്‌ പോലീസ്‌ വ്യക്തമാക്കി. പ്ലാസ്‌റ്റിക്ക്‌ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്‌. ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ ശാസ്‌ത്രീയ പരിശോധനാ വിഭാഗം മേധാവി ഡോ. രഞ്‌ജുവിന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തിയത്‌.

ദ്രവിച്ച അസ്ഥികളില്‍ അടയാളപ്പെടുത്തലുകള്‍ ഉളളതിനാല്‍ വൈദ്യ പഠനത്തിന്‌ ഉപയോഗിച്ചതാണെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. 2021 സെപ്‌തംബര്‍ 19 ഞായറാഴ്‌ച രാവിലെ 10.30ഓടെ ആലപ്പുഴ കല്ലുപാലത്തിന്‌ തെക്ക്‌ വ്യാപാരിയായ കണ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ നിന്നാണ്‌ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്‌. രണ്ട്‌ തലയോട്ടികളുടെയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങളാണ്‌ കണ്ടെത്തിയത്‌.ഈ വീട്ടില്‍ താമസിച്ച വാടകക്കാരുടെയും ഉടമകളുടെയും വിവരങ്ങള്‍ പോലീസ്‌ ശേഖരിച്ചുവരികയാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *