ന്യൂഡല്‍ഹി: 2020ലെ സിവിൽ സർവ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്. ജാഗ്രതി അവസ്തി, അങ്കിത ജെയിന്‍ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം നേടി.
തൃശ്ശൂർ കോലഴി സ്വദേശിനിയായ മീര കെ ആറാം റാങ്ക് നേടി. മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ 14ാം റാങ്കും സ്വന്തമാക്കി.
പി ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62 ,പ്രസന്നകുമാർ 100, ആര്യ ആർ നായർ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256, അർജുൻ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്.
761 ഉദ്യോഗാര്‍ത്ഥികളാണ് നിയമനത്തിന് യോഗ്യത നേടിയത്. ഇതില്‍ ജനറല്‍ കാറ്റഗറിയില്‍ നിന്ന് 263 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 229 പേരും എസ് സി വിഭാഗത്തില്‍ നിന്ന് 122 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 61 പേരുമാണ് യോഗ്യത നേടിയത്.
