റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരേ എതിരാളിക്കെതിരേ ആയിരം റണ്‍ നേടുന്ന താരമായി രോഹിത്

September 24, 2021 - 11:49 am

അബുദാബി: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്ണെടുത്തു. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക് (42 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുമടക്കം 55), നായകന്‍ രോഹിത് ശര്‍മ (30 പന്തില്‍ നാല് ഫോറുകളടക്കം 33) എന്നിവര്‍ മുംബൈക്കു മികച്ച തുടക്കം നല്‍കി. മത്സരത്തിലെ ഇന്നിങ്സോടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത ശര്‍മ പുതിയ റെക്കോഡ് കുറിച്ചു. നൈറ്റ് റൈഡേഴ്സിനെതിരേ രോഹിത് ഐ.പി.എല്ലില്‍ ആയിരം റണ്‍ തികച്ചു.

ആദ്യമായാണ് ഒരു താരം ഒരേ എതിരാളിക്കെതിരേ ആയിരം റണ്‍ നേടുന്നത്. പഞ്ചാബിനെതിരേ 943 റണ്‍ നേടിയിട്ടുള്ള ഡേവിഡ് വാര്‍ണര്‍ ഈ നേട്ടത്തിന് അടുത്തുള്ള താരം. നൈറ്റ് റൈഡേഴ്സിനെതിരേ വാര്‍ണര്‍ 915 റണ്ണും വിരാട് കോഹ്ലി 905 റണ്ണും നേടിയിട്ടുണ്ട്. ഇന്നലെ രോഹിത്- ഡി കോക്ക് കൂട്ടുകെട്ട് 9.2 ഓവറില്‍ 78 റണ്ണെടുത്തു. രോഹിതിനെ സുനില്‍ നരേന്റെ പന്തില്‍ ശുഭ്മന്‍ ഗില്‍ പിടിച്ചതോടെ കൂട്ടുകെട്ട് തകര്‍ന്നു. സൂര്യകുമാര്‍ യാദവ് (അഞ്ച്), ഇഷാന്‍ കിഷന്‍ (14) എന്നിവര്‍ നിരാശപ്പെടുത്തി. കെയ്റോണ്‍ പൊള്ളാഡ് (15 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 21), കൃനാല്‍ പാണ്ഡ്യ (ഒന്‍പത് പന്തില്‍ 12) എന്നിവര്‍ അവസാന ഓവറുകളില്‍ വെടിക്കെട്ടായി. ലൂകി ഫെര്‍ഗുസണ്‍ എറിഞ്ഞ അവസാന ഓവറില്‍ പാണ്ഡ്യയും പൊള്ളാഡും പുറത്തായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *