തിരുവനന്തപുരം: വിദ്യാർത്ഥി പ്രതിനിധികളും യൂണിയനും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലും പരിസരവും സന്ദർശിച്ചു. നിരവധി ഡോക്ടർമാരെ സംഭാവനചെയ്യുന്ന മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ, ഹോസ്റ്റലിലെ മറ്റു സംവിധാനങ്ങൾ, ക്വാർട്ടേഴ്സ് എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പണികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും വീഴ്ച എവിടെയെങ്കിലും വന്നിട്ടുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.
