റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് ഒരാൾ മരിച്ചു

September 26, 2021 - 9:58 am

കോഴിക്കോട്: തൊണ്ടയാട് കെട്ടിടത്തിൻറെ സ്ലാബ് പൊട്ടി വീണ് ഒരാൾ മരിച്ചു. 26/09/21 ഞായറാഴ്ച രാവിലെയാണ് അപകടം. തമിഴ്നാട് സ്വദേശി കാർത്തിക്കാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.

കെട്ടിടത്തിന് താഴെ ജോലികളിൽ ഏർപ്പെട്ടിരുന്നവർക്ക് മേൽ മുകളിൽ നിന്നും സ്ലാബ് പൊട്ടിവീഴുകയായിരുന്നു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെയുള്ള തൊഴിലാളികളിൽ കൂടുതലും. ഇവർ തന്നെയാണ് പരിക്കേറ്റവരെ സമീപത്ത് തന്നെയുള്ള മെഡിക്കൽ കോളേജിൽ എത്തിച്ചത്. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി സ്ലാബുകൾ നീക്കം ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *