Rx100 എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ വിജയ് ഭൂപതി കാർത്തികയയും രാജ്പുത്തും വരാനിരിക്കുന്ന സംവിധാന സംരംഭമായ മഹാസമുദ്രത്തിൽ പ്രവർത്തിക്കുന്നു. ശർവാനന്ദും സിദ്ധാർത്ഥും പ്രധാന വേഷങ്ങളിലെത്തുന്ന മഹാസമുദ്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം നിർമാതാക്കൾ പുറത്തിറക്കി. സ്നേഹം സൗഹൃദം വിശ്വാസം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തതിന്റ സൂചന ട്രെയിലർ നൽകി.
സിദ്ധാർത്ഥ്, അതിഥി റാവു, ഹൈദാരി , അനു ഇമ്മാനുവൽ , എന്നിവർ പ്രധാന താരങ്ങളായെത്തുന്ന മഹാസമുദ്രം എന്ന ചിത്രത്തിന്റെ ട്രെയിലർ 4 ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി യൂട്യൂബിലൂടെ മുന്നേറുകയാണ്.
പ്രധാന അഭിനേതാക്കൾക്ക് പുറമേ ജഗപതി ബാബു, റാവു രമേശ് ,കെജിഎഫ് രാമചന്ദ്രൻ രാജു , തുടങ്ങിയവരും മഹാസമുദ്രത്തിൽ നിർണായക വേഷം ചെയ്യുന്നു.
അനിൽ സുങ്കരയ യുടെ എ കെ എന്റർടെയ്മെന്റ്സിന്റെ ബാനറിൽ സുങ്കര രാമ ബ്രഹ്മം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നം ചൈതൻ ഭരദ്വാജ്, എഡിറ്റിംഗ് പ്രവീൺ കെ എൽ, പ്രൊഡക്ഷൻ ഡിസൈനർ കൊല്ലം അവിനാഷ് , എന്നിവർ നിർവഹിക്കുന്നു.
