റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അത്യുൽപാദന ശേഷിയുള്ള ഇനം ഏലം വികസിപ്പിച്ചെടുത്ത റെജി ഞള്ളാനിക്ക് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരം

September 27, 2021 - 8:49 pm

തൃശ്ശൂർ: അത്യുൽപാദന ശേഷിയുള്ള പുതിയ ഹൈബ്രിഡ് ഇനം ഏലം വികസിപ്പിച്ചെടുത്തതിനാണ് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ചിന്റെ (ഐ.സി. ഏ. ആർ) നാഷണൽ ഇന്നവേറ്റിവ് അവാർഡ് 2021 കർഷകനായ റെജി ഞള്ളാനിയെ തേടി എത്തിയത്. ഉല്പാദനശേഷിയുള്ള ഞള്ളാനി ഏലവും ഒറ്റചിമ്പൻ , പതിയൻ ,കുഴിയില്ലാ പ്ലാന്റിഗ് , റിങ് പ്ലാൻിംഗ്, തുടങ്ങിയ പുത്തൻ നടീൽ രീതികളുംവളപ്രയോഗ രീതികളും വികസിപ്പിച്ചെടുത്തതിന് ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ ദേശിയ പുരസ്‌കാരം റെജി ഞള്ളാനിക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏകദേശം 70% ഏലകർഷകരും ഇന്ന് ഞള്ളാനി ഏലവും ഇദ്ദേഹത്തിന്റെ നടീൽ രീതികളുമാണ് ഉപയോഗിച്ചുവരുന്നത്.

മുൻപ് ചെന്നൈയിൽ നടന്ന അന്തർദേശിയ സമ്മേളനത്തിൽ സസ്യ – ജനിതക സാധ്യത ആരായുന്ന ഏഷ്യാ -പസഫിക് അന്താരാഷ്ട്ര പഠനസമിതിയിൽ അംഗമായിരുന്ന റെജി ഞള്ളാനി സംസ്ഥാന ദേശീയ അന്തർ ദേശീയ തലത്തിൽ ആറു ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഇന്ത്യയിലെ കർഷകൻ കൂടിയാണ് റെജി ഞള്ളാനി.

ഐക്യരാഷ്ട്ര സംഘടന, ഡിപ്പാർട്ടുമെന്റ് ഓഫ് ബയോടെക്‌നോളജി ഗവൺമെന്റ് ഓഫ് ഇന്ത്യ, ശാസ്ത്ര സാങ്കേതിക കൗൺസിൽ തുടങ്ങിയ ദേശിയ അന്തർ ദേശീയ സംഘടനകളുടെ മേൽനോട്ടത്തിൽ 2012 ൽ ബാംഗ്ലൂരിൽ സംഘടിപ്പിച്ച ഇന്ത്യൻ ബയോഡൈവേഴ്‌സിറ്റി ശാസ്ത്ര സമ്മേളനത്തിൽ റെജി അവതരിപ്പിച്ച ശാസ്ത്ര പ്രബന്ധത്തിന് മികച്ച പ്രബന്ധത്തിനുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ സെന്റർ ഫോർ സ്റ്റഡീസിന്റെ പുരസ്‌കാരം ,കർണ്ണാടക കൃഷിക് അവാർഡ്, ഓയിസ്‌കാ ഇന്റർ നാഷനൽ, റോട്ടറി ഇന്റർ നാഷണൽ, കൃഷിവിജ്ഞാന കേന്ദ്രം ഇടുക്കി. ഏലതിലകം തുടങ്ങിയതുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇതിനോടകം കർഷകനായ റെജി ഞള്ളാനിയെ തേടിയെത്തിയുട്ടുണ്ട്. സംസ്ഥാന സിവിൽ സപ്ലൈസിൽ ഉദ്യോഗസ്ഥനായിരുന്ന റെജി കാർഷിക മേഖലയിലെ കൂടുതൽ ഗവേഷണങ്ങൾക്കായി സർക്കാർ ജോലി രാജിവച്ച് മുഴുവൻ സമയവും പ്രവർത്തിച്ചുവരികയാണ്. ആറുവർഷക്കാലം ജീവൻ ടി വി യിലെ ന്യൂസ് റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോൾ ഏലം വിളവെടുപ്പിനുള്ള യന്ത്രം വികസിപ്പിച്ചെടുക്കുന്നതിനും ഫിസേറിയം തട്ടമറിച്ചിൽ കൊത്തെഴുകൽ തുടങ്ങിയ ഏലത്തിന്റെ ഗുരുതര രോഗത്തിനുള്ള മരുന്നു വികസിപ്പിച്ചെടുക്കുന്നതിലുമുള്ള ഗവേഷണത്തിലാണ് റെജി.

തന്റെ ഗവേഷണ നേട്ടങ്ങൾ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൽച്ചറൽ റിസേർച്ചിന്റെ പരിഗണനക്കായി എത്തിച്ച സി.ടി.സി.ആർ.ഐ യിലെ പ്രോജക്ട് ഓഫീസർമാരായ ലീതു , മനോജ് എന്നിവരോടുള്ള നന്ദിയും കടപ്പാടും എടുത്തുപറഞ്ഞ റെജി തന്നെ അവാർഡിനായി പരിഗണിച്ച ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൽച്ചറൽ റിസേർച്ചിനോടും പ്രത്യേകിച്ച് ഡോ. സെന്തിൽ വിനായകത്തോടുമുള്ള നന്ദിഅറിയിച്ചു.

റിട്ടേഡ് ഹെഡ്മിസ്ട്രസായ റോസമ്മ ടീച്ചറാണ് ഭാര്യ. മക്കളായ അരോമ റോസ് റെജി ബിഗ് ഫോർ കമ്പനികളിൽ ഒന്നായ ഈ വൈ കമ്പനിയിലെ സൈബർ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുന്നു. അതുല്യാ റോസ് റെജി കൊച്ചിയിൽ രാജഗിരി എൻജിനീയറിംഗ് കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയാണ്. എല്ലാ വിജയങ്ങൾക്കും പിന്നിൽ തന്റെ കുടുംബത്തിന്റേയും കർഷകരുടേയും മാധ്യമപ്രവർത്തകരുടേയും അകമഴിഞ്ഞ പിൻതുണയും സഹകരണവുമാണെന്ന് റെജി ഞള്ളാനി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *