റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീടിനുമുകളില്‍ നിന്ന്‌ തഴേക്കുപതിച്ച ആളിനെ കൈകളില്‍ താങ്ങി രണ്ട്‌ യുവാക്കള്‍

September 28, 2021 - 9:01 am

പിണറായി : വീടിന്റെ മുകളില്‍ നിന്ന്‌ താഴേക്കു പതിച്ച വെല്‍ഡിംഗ്‌ തൊഴിലാളികളെ കൈകളില്‍ താങ്ങി രണ്ട്‌ യുവാക്കള്‍. കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ സംഭവം. വീടിനുമുകളില്‍നിന്ന്‌ 25 അടി താഴേക്ക്‌ പതിച്ച തോട്ടട കുന്നത്ത്‌ ഹൗസില്‍ ശരത്‌ (26)നെയാണ്‌ പിണറായി അമരിയില്‍ പറമ്പത്ത്‌ സാരംഗും((28), പാണ്ട്യാല പറമ്പ്‌ വീട്ടില്‍ പിപി അതുലുല്‍ (24)ഉം ചേര്‍ന്ന്‌ രക്ഷപെടുത്തിയത്‌.

പിണറായി പെട്രോള്‍ പമ്പിന്‌ സമീപത്തെ ഇരുനില വീട്ടില്‍ വെല്‍ഡിംഗ്‌ ജോലിയിലായിരുന്നുശരത്‌. ഇതിനിടെ ശരതിന്‌ തലകറക്കം അനുഭവപ്പെടുകയും താഴേക്കു പതിക്കുകയും ആയിരുന്നു. കൂടെ ജോലി ചെയ്യുകയായിരുന്ന സുമോജിന്റെ നിലവിളികേട്ട സാരംഗും, അതുലും നോക്കുമ്പോള്‍ താഴേക്കുവീഴുന്ന ശരത്തിനെയാണ്‌ കാണുന്നത്. .ഉടന്‍തന്നെ ഇരുവരും ചെര്‍ന്ന്‌ ശരത്തിനെ കൈകളില്‍ താങ്ങുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *