അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പട്ടികജാതിക്കാർക്ക് സൈബർശ്രീ സി-ഡിറ്റിൽ സൗജന്യ പരിശീലനം

September 29, 2021 - 10:55 pm

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളിൽ വിദ്യാർത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപെന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ 3 വർഷ ഡിപ്ലോമ/ എൻജിനിയറിംഗ് എന്നിവയിലൊന്ന് പാസായവർക്കും കോഴ്സ് പൂർത്തീകരിച്ചവർക്കും അവസരം ലഭിക്കും. പ്രായ പരിധി 18 നും 26 നും മദ്ധ്യേ. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സൈബർശ്രീ സെന്റർ, സി-ഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല പി ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ  cybersricdit@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ഒക്ടോബർ എട്ടിന് മുൻപ് അയയ്ക്കണം. അപേക്ഷകൾ www.cybersri.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ 0471-2933944, 9947692219, 9447401523.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *