റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതിയ ഇനം കശുവണ്ടിയുമായി മംഗളൂരുവിലെ സിഡിആര്‍

September 30, 2021 - 8:34 pm

മംഗളൂരു : നിലവില്‍ വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും കൂടുതല്‍ വലുപ്പമുളള കശുവണ്ടി ഇനം ഉദ്‌പാദിപ്പിച്ച്‌ മംഗളൂരു പുത്തുരുവിലെ കശുഅണ്ടി ഗവേഷണ ഡയറക്ട്രേറ്റ്‌ (സിഡിആര്‍.). ജംബോ 1 എന്നാണ്‌ ഇതിന്‌ പേരിട്ടിരിക്കുന്നത്‌. സാധാരണ ഗതിയില്‍ ഒരു കശുഅണ്ടിയുടെ ഭാരം ആറുമുതല്‍ 8 വരെ ഗ്രാമാണ്‌. എന്നാല്‍ ജംബോ കശുവണ്ടിയുടെ ഭാരം 12 മുതല്‍ 13 ഗ്രാം വരെയാണ്‌.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ കീഴില്‍ കശുവണ്ടി മേഖലയില്‍ ഗവേഷണങ്ങളുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ സിഡിആര്‍. 2000 മുതല്‍ ഇതിന്റെ ഗവേഷണവുമായി സിഡിആര്‍ രംഗത്തുണ്ട്‌. നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ 2021 ലാണ്‌ വിജയം കുറിച്ചത്‌. ഈ തരത്തിലുളള കശുഅണ്ടി ചെടികളില്‍ നിന്ന്‌ ലഭിക്കുന്ന കശുഅണ്ടിയുടെ 90 ശതമാനവും ഒരേവലുപ്പമുളളവയാണ്‌.100 കിലോഗ്രാം സംസ്‌കരിക്കുന്നതിലൂടെ 29 മുതല്‍ 30 കിലോഗ്രാം വരെ പരിപ്പുകള്‍ വേര്‍തിരിച്ചെടുക്കാനാവും. കശുവണ്ടി കയറ്റുമതിക്ക്‌ നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുളളതിനേക്കാള്‍ ഉയര്‍ന്ന ഗുണനിവാരം ഉളള ഇനമാണിത്‌.

ജംബോയ്‌ക്ക ഒരു ഹെക്ടറില്‍ രണ്ടുടണ്‍ വരെ ഉദ്‌പ്പാദനം നല്‍കാന്‍ കഴിയും ഇതിന്റെ പഴത്തിന്‌ ചുവപ്പുനിറമാണ്‌. 100 മുതല്‍ 150 ഗ്രാംവരെ ഭാരം ഇതിനുണ്ടാവും ഒരു ഹെക്ടര്‍ സ്ഥലത്ത്‌ 200 ചെടികള്‍ നടാം 200 ചെടികളില്‍ നിന്ന്‌ രണ്ട്‌ ടണ്‍ കശുഅണ്ടി വേര്‍തിരിച്ചെടുക്കാം. ഈ ചെടികള്‍ക്ക്‌ വെളളം നല്‍കാതെ തന്നെ വളര്‍ത്താം.വിളവെടുപ്പില്‍ കൂലിയിനത്തില്‍ തന്നെ ഒരു ടണ്ണിന്‌ 16,000രൂപയോളം ലാഭിക്കാന്‍ കഴിയുമെന്നാണ്‌ കണക്കുകൂട്ടല്‍. വിപണയില്‍ ജംബോയ്‌ക്ക്‌ മറ്റുളളതിനെക്കാള്‍ ഒരു ടണ്ണിന്‌ 10,000രൂപ കൂടുതല്‍ വില ലഭിക്കും. അതിനാല്‍ 26,000രൂപയുടെ അധിക വരുമാനം ലഭിക്കുന്നു. ഈ ഇനം കര്‍ഷകര്‍ക്ക്‌ വരും വര്‍ഷങ്ങളില്‍ നല്ല വിളവെടുപ്പും അധിക വരുമാനവും ലഭ്യമാക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *