റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; ഒക്‌ടോബര്‍ 3ന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും

September 30, 2021 - 7:02 pm

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി, ദണ്ഡിയാത്രയില്‍ പങ്കെടുത്ത മാരാമണ്‍ ടി. ടൈറ്റസിന്റെ ഭവനം ഗാന്ധിജി സന്ദര്‍ശിച്ചതിന്റെ അനുസ്മരണാര്‍ത്ഥം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ സാമൂഹ്യ ശാസ്ത്ര കൗണ്‍സിലിന്റെ സഹായത്തോടെ ഒക്ടോബര്‍ മൂന്നിന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.

യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധിജിയുടെ കേരളസന്ദര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ ക്വിസ് മത്സരം, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ പെന്‍സില്‍ ഡ്രോയിങ് മത്സരം, ഗാന്ധിജിയുടെ കേരളസന്ദര്‍ശനങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് അധ്യാപകര്‍ക്കായി പ്രബന്ധ രചനമത്സരം, ഗാന്ധിജിയുടെ സന്ദര്‍ശനങ്ങള്‍ – കേരള സമൂഹത്തിലുണ്ടാക്കിയ സ്വാധീനം എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കായി പ്രഭാഷണം, ദണ്ഡി യാത്രയില്‍ പങ്കെടുത്ത നാലു മലയാളികളില്‍ ഒരാളായ പത്തനംതിട്ട ജില്ലക്കാരനായ ടി. ടൈറ്റസിനെപ്പറ്റിയുള്ള അറിവുകള്‍ വരും തലമുറകള്‍ക്കുകൂടി എത്തിച്ചുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഡോക്യുമെന്ററി നിര്‍മ്മാണം, സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളും ഉപജില്ലാതല പ്രവര്‍ത്തനങ്ങളും അതാത്  ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സാമൂഹ്യശാസ്ത്ര കൗണ്‍സിലുകളുടെ സഹായത്തോടുകൂടി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഉപജില്ലാ തലത്തില്‍ നടത്തപ്പെടുന്ന മത്സരങ്ങളുടെ വിജയികള്‍ ജില്ലാ മത്സരത്തില്‍ പങ്കെടുക്കും. ഫോണ്‍.0469-2600181, ഇ-മെയില്‍ ddepta.dge@kerala.gov.in

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *