അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം

September 30, 2021 - 8:18 pm

ആലപ്പുഴ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി മണ്ഡപ സമിതിയും സബര്‍മതി ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂള്‍, യു.പി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും.

ഗാന്ധിയെ വരയ്ക്കാം എന്നു പേരിട്ടിരിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചിത്രങ്ങള്‍ സബര്‍മതി ചാരിറ്റബിള്‍ സൊസൈറ്റി, മാരാരിക്കുളം നോര്‍ത്ത് പി.ഒ-688523 എന്ന വിലാസത്തില്‍ ഒക്ടോബര്‍ ഒന്‍പതിനു മുമ്പ് അയയ്ക്കണം. വിശദ വിവരങ്ങള്‍ക്ക് 9446618267 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *