റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ആഗോളവിപണി: കാളകള്‍ തളരുന്നു

October 1, 2021 - 1:40 pm

മുംെബെ: അനുകൂലമല്ലാത്ത ആഗോള സാഹചര്യംമൂലം തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നഷ്ടത്തില്‍. ഇന്നലെ സെന്‍സെക്സ് 286.91 പോയന്റ് നഷ്ടത്തില്‍ 59,126.36ലും നിഫ്റ്റി 93.10 പോയന്റ് താഴ്ന്ന് 17,618.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യു.എസിലെ ട്രഷറി ആദായം വര്‍ധിച്ചതും ഊര്‍ജ ഉപോഗത്തിലെ വര്‍ധവും ഉല്‍പ്പന്ന വിലയിലെ കുതിപ്പുമൊക്കെയാണ് വിപണിയിലെ തളര്‍ച്ചക്കുപിന്നില്‍. സെപ്റ്റംബറിലെ ഫ്യൂച്ചര്‍ കരാറുകള്‍ അവസാനിക്കുന്ന ദിവസമായതിനാല്‍ വിപണി ചാഞ്ചാട്ടംനേരിട്ടു. സെന്‍സെക്സ് 43 പോയന്റ് നഷ്ടത്തില്‍ 59,456ലും നിഫ്റ്റി എട്ട് പോയന്റ് താഴ്ന്ന് 17,719ലുമാണ് വ്യാപാരം ആരംഭിച്ചത്.
തുടര്‍ച്ചയായ മൂന്നാം ദിനവും വിപണി ഇടിഞ്ഞുപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ മുന്നേറി. റിസര്‍വ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷനി(പിസിഎ)ല്‍ നിന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെ നീക്കിയതിന് പിന്നാലെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ ഇന്നലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നിലവില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മാത്രമാണ് ആര്‍.ബി.ഐ. നിരീക്ഷണ പട്ടികയിലുള്ളത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും 10 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര എട്ട് ശതമാനവും ഉയര്‍ന്നു.

പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഐഒസി, എസ്ബിഐ, യുപിഎല്‍, ഹിന്‍ഡാല്‍കോ, ഐ.സി.ഐ.സി.ഐ. ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, എന്‍ടിപിസി, െടെറ്റാന്‍ കമ്പനി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. സെക്ടറല്‍ സൂചികകളില്‍ സമ്മിശ്രമായിരുന്നു പ്രതികരണം. റിയാല്‍റ്റി, ഫാര്‍മ, പവര്‍, പൊതുമേഖല ബാങ്ക് ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഓട്ടോ, ബാങ്ക്, ഐടി, മെറ്റല്‍ ഓഹരികള്‍ സമ്മര്‍ദം നേരിടുകയും ചെയ്തു. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *