റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിനെന്ന് റിപോര്‍ട്ട്

October 1, 2021 - 12:34 pm

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിനെന്ന് റിപോര്‍ട്ട്. എയര്‍ ഇന്ത്യ വില്‍പ്പനക്ക് ക്ഷണിച്ച ടെന്‍ഡറില്‍ ഏറ്റവും കൂടുതല്‍ തുക ടാറ്റാ ഗ്രൂപ്പിന്റേതെന്നാണ് സൂചന. സെപ്തംബര്‍ ആദ്യമാണ് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ചത്. ടാറ്റയ്ക്കൊപ്പം സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ എയര്‍ ഇന്ത്യ വില്‍ക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയം.എയര്‍ ഇന്ത്യയുടെ നിയന്ത്രണാധികാരം ടാറ്റാ ഗ്രൂപ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി മുന്‍ ഡയറക്ടര്‍ ജിതേന്ദ്രര്‍ ഭാര്‍ഗവ പറഞ്ഞു. എയര്‍ ഇന്ത്യയെ കരകയറ്റാന്‍ ടാറ്റയ്ക്ക് കഴിയുമെന്നും ഗ്രൂപ്പിന് അതിനുള്ള ആസ്തിയുണ്ടെന്നും ജിതേന്ദ്രര്‍ ഭാര്‍ഗവ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *