റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ്‌

October 3, 2021 - 8:47 am

കോഴിക്കോട്‌ : കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഗസറ്റ്‌ ഹൗസുകളിലും പൊതുജനങങ്ങള്‍ക്ക്‌ ഓണ്‍ലൈന്‍ ബുക്കിംഗ്‌ ആരംഭിക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. വിശ്രമ മന്ദിരങ്ങളുടെ പരിസരങ്ങള്‍ ഹരിതാഭമായി പരിപാലിക്കാനുളള പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.

ഉദ്യോഗസ്ഥര്‍ക്കുളള റിസര്‍വേഷന്‍ നിലനിര്‍ത്തിക്കൊണ്ട്‌ പൊതുജനങ്ങള്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും ലഭ്യമാക്കാവുന്ന സാഹചര്യം ഒരുക്കുകഎന്ന തീരുമാനത്തിന്റെ ഭാഗമായാണ്‌ ഓണ്‍ലൈന്‍ ബുക്കിംഗ്‌ സൗകര്യം ആരംഭിക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും നോഡല്‍ ഓഫീസറെ തീരുമാനിക്കുകയും ചെയ്‌തതായി മന്ത്രി പറഞ്ഞു. ആദ്യപടിയായി കോഴിക്കോട്‌ ജില്ലയിലെ 32 റെസ്‌റ്റ് ഹൗസുകള്‍ നവീകരിക്കും. ഹരിതാഭമാക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ടത്തില്‍ 14 വിശ്രമ കേന്ദ്രങ്ങളെയാണ്‌ തെരഞ്ഞെടുത്തിട്ടുളളത്‌. ആകെ 156 വിശ്രമ കേന്ദ്രങ്ങളാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്‍റെ കീഴിലുളളത്‌

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *