റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎം സമ്മേളനത്തില്‍ സംഘര്‍ഷം

October 3, 2021 - 8:24 am

കൊട്ടാരക്കര : സിപിഎം കോട്ടത്തല ലോക്കല്‍ കമ്മറ്റി പരിധിയിലെ ചെമ്പന്‍ പൊയ്‌ക ബ്രാഞ്ച്‌ സമ്മേളനത്തില്‍ കയ്യാങ്കളിയും സംഘര്‍ഷവും .കയ്യേറ്റത്തിനിടയില്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ കത്തിയെടുത്തതിനെ തുടര്‍ന്ന്‌ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടയുളളവര്‍ ഭയന്ന്‌ ഓടി. സംഘര്‍ഷത്തെ തുടര്‍ന്ന്‌ സമ്മേളനം ഒഴിവാക്കി. സംഭവത്തില്‍ പാര്‍ട്ടി ഏരിയാ കമ്മറ്റി നേതൃത്വം അന്വേഷണം തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം ആരോപിച്ച്‌ അഞ്ചുപേര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇവരില്‍ ചിലര്‍ സമ്മേളനത്തിനെത്തിയതാണ്‌ പ്രകോപനത്തിന്‌ കാരണമെന്ന്‌ പറയപ്പെടുന്നു.

സമ്മേളനത്തിന്‌ മുന്നോടിയായി പതാക ഉയര്‍ത്താന്‍ തുടങ്ങുമ്പോഴാണ്‌ വാക്കേറ്റവും ഉന്തും തളളും സംഘര്‍ഷവും ഉണ്ടായത്‌ നേതാക്കള്‍ ഉള്‍പ്പെട പരസ്‌പരം കഴുത്തിന്‌ പിടിച്ചു തളളുന്നതും തല്ലാന്‍ ഓങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. അതിനിടെയാണ്‌ ഒരു പ്രവര്‍ത്തകന്‍ അരയില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്തത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *