പാലക്കാട് : രാഷ്ട്രപിതാവ് മഹാത്മഗാന്ധി മൂന്നുതവണ സന്ദര്‍ശിച്ച പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തെ ചൊല്ലിയുളള രാഷ്ട്രീയ പോരില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്‍. വിവാദമുണ്ടാക്കുന്നവര്‍ക്ക് ആമണ്ണില്‍ ചവിട്ടാന്‍ അര്‍ഹതയില്ലെന്ന് ബാലന്‍ വിമര്‍ശിച്ചു. സംസ്ഥാനവും കേന്ദ്രവും ഭരിച്ച കോണ്‍ഗ്രസ് ആശ്രമം നവീകരിക്കുനന്തിന് ഒരുു നയാപൈസ നീക്കിവച്ചില്ല. മഹാത്മാവിന്റെ സ്‌മരണ നിലനില്‍ക്കുന്ന ആശ്രമത്തെ കോണ്‍ഗ്രസ് അവഗണിച്ചെന്നും ബാലന്‍ കുറ്റപ്പെടുത്തി.
ഏഴുവര്‍ഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഗാന്ധിസ്‌മാരകം വരുംതലമുറക്ക് ഉതകും വിധം മാറ്റിയെടുക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല ഗാന്ധിഘാതകനായ ഗോഡ്‌സേയെ ആരാധിക്കുന്ന അവര്‍ക്ക് ആ മണ്ണില്‍ ചവിട്ടാന്‍ പോലും അര്‍ഹതയില്ല.ശബരി ആശ്രമം നവീകരിക്കാന്‍ അഞ്ചുകോടി രൂപ നീക്കിവച്ചത് ഒന്നാം പിണറായി സര്‍ക്കാരാണെന്നും ബാലന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഗാന്ധിജയന്തി ദിനത്തില്‍ ത്രിവര്‍ണ യാത്ര തുടങ്ങിയത് ശബരിയില്‍ നിന്നായിരുന്നു. ഇതിനെതിരെ യൂത്ത് കോണ്‍ഗസ് ചാണകവെളളമൊഴിച്ച് പ്രതിഷേധിച്ചിരുന്നു. പിന്നാലെ യുവമോര്‍ച്ച രാഹുല്‍ ഗാന്ധിയുടെ കോലത്തില്‍ അണുനശീകരണം നടത്തി മരുപടിയും നല്‍കിയിരുന്നു.
