റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണം; മുഹമ്മയില്‍ മല്ലി കക്ക നിക്ഷേപിച്ചു

October 6, 2021 - 6:43 pm

ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മുഹമ്മ ഗ്രാമ പഞ്ചായത്തില്‍ മല്ലി കക്ക നിക്ഷേപിച്ചു. വേമ്പനാട് കായലിലെ മത്സ്യ- കക്ക സമ്പത്ത് വര്‍ധിപ്പിക്കുകയാണ്  ലക്ഷ്യം.

മുഹമ്മ പഞ്ചായത്തില്‍ മുപ്പരിതോടിന് സമീപമുള്ള കക്കാ സങ്കേത യൂണിറ്റിലാണ് കക്ക നിക്ഷേപിച്ചത്. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു പദ്ധതി ഉദ്ഘാടനം ചെയ്തു.

രണ്ട് ഹെക്ടര്‍ കായല്‍ പ്രദേശത്ത് മുളകള്‍ നാട്ടി അതിരു തിരിച്ച് 11 മെട്രിക് ടണ്‍ മല്ലി കക്ക വിതറിയാണ് പദ്ധതി നടപ്പാക്കുന്നത്. മുഹമ്മ ലൈം ഷെല്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ  നേതൃത്വത്തിലാണ് ഇവിടെ രണ്ട് കക്കാ സാങ്കേത യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്.

ചടങ്ങില്‍ സംഘം പ്രസിഡന്റ് പി.കെ. സുരേന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ടി. റെജി, അസിസ്റ്റന്റ് ഫിഷറീസ് എക്സ്ടെന്‍ഷന്‍ ഓഫീസര്‍ ലീന ഡെന്നി, ഫിഷറീസ് കോ- ഓര്‍ഡിനേറ്റര്‍ ദീപ ഷണ്‍മുഖന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *