റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്ത്‌ തീരത്തെ 21000കോടി രൂപയുടെ ലഹരിവേട്ട: എന്‍ഐഎ കേസ്‌ ഏറ്റെടുത്തു

October 7, 2021 - 8:36 am

ദില്ലി: ഗുജറാത്ത്‌ തീരത്ത്‌ 21,000കോടി രൂപ വിലവരുന്ന ലഹരിമരുന്ന്‌ പിടിച്ച കേസ്‌ എന്‍ഐഎ ഏറ്റെടുത്തു. മുന്ദ്ര തുറമുഖത്തുനിന്ന്‌ കഴിഞ്ഞ മാസം 13ന്‌ 2988.21 കിലോ ഹെറോയിന്‍ പിടിച്ചടുത്ത കേസാണ്‌ എന്‍ഐഎ അന്വേഷ സംഘം ഏറ്റെടുത്തത്‌. അഫ്‌ഗാനില്‍ നിന്നാണ് ഹെറോയിന്‍ അടങ്ങിയ കണ്ടെയിനര്‍ അയച്ചിരുന്നത്‌ .

നാല്‌ അഫ്‌ഗാന്‍ പൗരനടക്കം 8 പേരാണ്‌ കേസില്‍ ഇതുവരെ അറസ്റ്റിലായത്‌. ഇതോടെയാണ്‌ അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരര്‍ക്ക്‌ ലഹരികടത്തുമായി ബന്ധമുണ്ടെന്ന്‌ സംശയം ഉയര്‍ന്നിരുന്നത്‌. ഡിആര്‍ഐക്കും, ഇഡിക്കും പിന്നാലെയാണ്‌ എന്‍ഐഎയും കേസ്‌ അന്വേഷിക്കാന്‍ ഒരുങ്ങുന്നത്‌.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം കണ്ടെത്താനാണ് ലഹരി കടത്ത്‌ നടത്തിയതെന്ന സൂചനയാണ്‌ ഡിആര്‍ഐ തുടക്കം മുതല്‍ നല്‍കിയത്‌. അഫ്‌ഗാനിസ്ഥാനില്‍ നിരോധനമുണ്ടായിരുന്ന ഹെറോയിന്‍ ഇത്രയും വലിയ അളവില്‍ കയറ്റി അയച്ചത്‌ താലിബാന്‍ അധികാരമേറ്റതിന്‌ ശേഷമാണെന്നാണ്‌ സൂചന. കേസുമായി ബന്ധപ്പെട്ട്‌ ദില്ലിയിലും നോയിഡയിലും നടത്തിയ റെയ്‌ഡില്‍ 30 കിലോയിലേറെ ഹെറോയിന്‍ കണ്ടെത്തിയിരുന്നു. ദില്ലിയിലെ !ഒരുഗോഡൗണില്‍ നിന്നാണ്‌ ലഹരി വസ്‌തുക്കള്‍ പിടിച്ചത്‌.നേരത്തെയും വലിയ തോതില്‍ ലഹരി കടത്ത്‌ നടന്നിട്ടുണ്ടാകാമെന്നാണ്‌ വിവിധയിടങ്ങളില്‍ നടത്തിയ റെയ്‌ഡ്‌ നല്‍കുന്ന ചിത്രം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *