അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

October 7, 2021 - 3:01 pm

തൃശ്ശൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നതിനായി വിവിധ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
കണ്ടെയ്നർ മാതൃകയിലുള്ള കാർഷിക ഉൽപ്പന്ന സംഭരണ സംസ്കരണ കേന്ദ്രം (സി എം പി സി ), താപ നിയന്ത്രണ സൗകര്യമുള്ള വാനുകൾ വാങ്ങുന്നതിനുള്ള ധനസഹായം, കാർഷിക ഉൽപ്പന്നങ്ങളുടെ സംസ്കരണത്തിനും മൂല്യ വർധനവിനും ഉള്ള ഇൻകുബേഷൻ സെന്റർ ആരംഭിക്കുന്നതിന്, കാർഷിക ഉൽപ്പന്ന സംസ്ക്കരണ യൂണിറ്റുകൾ, എന്നിവയാണ് പദ്ധതികൾ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കൃഷി ഓഫീസുമായോ കൃഷി ഭവനുകൾ, ആത്മ തൃശൂർ ഓഫീസുമായോ ബന്ധപ്പെടുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *