റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാര്‍ ആക്രമിക്കപ്പെട്ടില്ലെന്ന് വീഡിയോ ദൃശ്യങ്ങള്‍

October 8, 2021 - 9:41 am

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കിടയിലേക്കു കാര്‍ ഓടിച്ചുകയറ്റിയ കാറുകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കുന്ന പുതിയ വീഡിയോ ദൃശ്യവും പുറത്തുവന്നു. കര്‍ഷകര്‍ക്കിടയിലേക്കു പാഞ്ഞുകയറിയ കാറിനെ അനുഗമിക്കുകയായിരുന്നു മറ്റു രണ്ടെണ്ണം. അതിനിടെ അപകടമുണ്ടാക്കിയ കാറില്‍ ആശിഷ് മിശ്രയാണെന്നു പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു. വാഹനത്തില്‍നിന്ന് ഇറങ്ങിയ ആശിഷ് കര്‍ഷകര്‍ക്കുനേരേ വെടിയുതിര്‍ത്തശേഷം കരിമ്പിന്‍തോട്ടത്തിലൂടെ കടന്നുകളഞ്ഞെന്നും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുള്ള എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *