റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ആശിഷ് മിശ്ര ഒളിവില്‍ പോയി

October 8, 2021 - 10:25 am

ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരി അക്രമം അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഒളിവിലെന്ന് റിപ്പോര്‍ട്ട്. അക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിവരങ്ങള്‍ ആരാഞ്ഞ സാഹചര്യത്തിലാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10ന് ചോദ്യം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.അക്രമത്തില്‍ 13 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. പ്രതിചേര്‍ക്കപ്പെട്ട ആശിഷ് പാണ്ഡെ, ലാവ് കുഷ് എന്നിവരെയാണ് വ്യാഴാഴ്ച പോലീസ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *