റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്ടില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെക്കുന്നു

October 8, 2021 - 8:05 am

സുല്‍ത്താന്‍ ബത്തേരി : പാര്‍ട്ടി പുനഃസംഘടനക്ക്‌ പിന്നാലെ വയനാട്‌ ബിജെപിയില്‍ പൊട്ടിത്തെറി . നേതാക്കള്‍ കൂട്ടത്തോടെ രാജിക്കൊരുങ്ങി. ബത്തേരി നിയോജക മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടു. കമ്മറ്റി അംഗങ്ങളായ മുഴുവന്‍ പേരും 2021 ഒക്ടോബര്‍ 8ന്‌ ഉച്ചയോടെ രാജി കൈമാറുമെന്നാണ്‌ വിവരം. പുതിയ ജില്ലാ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തതിലുളള പ്രതിഷേധമാണ്‌ പൊട്ടിത്തെറിയിലേക്ക്‌ നയിച്ചത്‌. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ അഴിമതിയുമായി ബന്ധപ്പെട്ട്‌ ആരോപണ വിധേയനായ കെപി മധുവിനെ ജില്ലാ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തിരുന്നു.

കോടികളുടെ ഫണ്ട്‌ തട്ടിച്ചുവെന്നാരോപിച്ച്‌ മധുവനെതിരെ ബത്തേരി നിയോജകമണ്ഡലം കമ്മറ്റിക്കും മറ്റും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടി സ്വീകരിക്കാതെ അദ്ധ്യക്ഷ സ്ഥാനത്തേക്ക്‌ നിയോഗിച്ചതാണ്‌ പൊട്ടിത്തറിയിലേക്ക്‌ നയിച്ചതെന്ന നേതാക്കള്‍ പറഞ്ഞു. സംസ്ഥാനാദ്ധ്യക്ഷന്‍ കെസുരേന്ദ്രന്‍ പക്ഷക്കാരനാണ്‌ കെപി മധു.

ഒക്ടോബര്‍ 8ന്‌ ബിജപിയുടെ ജില്ലാക്കമ്മറ്റി ഓഫീസ്‌ ഉദ്‌ഘാടനം നടക്കാനിരിക്കെയാണ്‌ ഇത്തരത്തിലൊരു കൂട്ടരാജിക്ക്‌ നേതാക്കള്‍ തയാറെടുത്തിരിക്കുന്നത്‌. കേന്ദ്രമന്ത്രി വി മരളീധരനാണ്‌ ഉദ്‌ഘാടനത്തിനെത്തുന്നത്‌. കെ സുരേന്ദ്രനടക്കമുളളവരും പങ്കെടുക്കും. കേന്ദ്രസംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിലേക്കെത്തിക്കാനാണ്‌ രാജിക്കായി ഈ ദിവസം തെരഞ്ഞെടുത്തത്‌. മധുവിനെതിരെ ജില്ലയില്‍ പാര്‍ട്ടിഘടകങ്ങള്‍ക്കുളളില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രാജികള്‍ ഉണ്ടായേക്കുമെന്നാണ്‌ സൂചന.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *