റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വപ്നാ സുരേഷിന്റെ കൊഫെപോസ റദ്ദാക്കി: കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക്

October 9, 2021 - 3:24 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ കൊഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക്. തുടര്‍ച്ചയായി കള്ളക്കടത്ത് ഇടപാടുകള്‍ നടത്തുന്നവരെ കരുതല്‍ തടങ്കലില്‍ വെയ്ക്കുന്നതാണ് കൊഫെപോസ. വിഷയത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. അപ്പീല്‍ ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പൂജ അവധിക്ക് ശേഷം കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. സ്വപ്നാ സുരേഷിന്റെ കൊഫെപോസ തടവ് ഇന്ന് അവസാനിക്കും എന്നിരിക്കെയാണ് അടിയന്തര നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇന്നലെയാണ് സ്വപ്നാ സുരേഷിന്റെ കൊഫെപോസ തടവ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ ഇത് സ്വപ്നയ്ക്ക് ബാധകമാകില്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ നേരത്തെ സമാന കേസ് ഹിസ്റ്ററി ഇല്ലെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *