റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാളി ജവാന്‌ വീരൃത്യു

October 12, 2021 - 7:52 am

ന്യൂഡല്‍ഹി : ജമ്മുകാശ്‌മീരിലെ പൂഞ്ച്‌ ഖേലയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ലയാളി ജവാന്‌ വീരമൃത്യു. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്‌ വൈശാഖ്‌ ആണ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌. 2021 ഒക്ടോബര്‍ 11ന്‌ ഉച്ചയോടെയാണ്‌ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ജൂണിയര്‍ കമ്മീഷന്‍ ഓഫീസറടക്കം അഞ്ച്‌ സൈനീകര്‍ വീര മൃതു വരിച്ചത്‌.

അതിര്‍ത്തിക്കപ്പുറത്തുനിന്ന ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുളള സുരക്ഷാ സേനയുടെ ശ്രമമാണ്‌ ഏറ്റുമുട്ടലില്‍ കലാശിച്ചത്‌. സൂറന്‍കോട്‌ ഖേലയില്‍ നാലുുതല്‍ 5 വരെ ആയുധധാരികളായ ഭീകരരാണ്‌ നുഴഞ്ഞുകയറിയത്‌ ഇതേ തുടര്‍ന്ന്‌ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം അനന്ദ്‌നാഗിലും ബന്ദിപോറയിലും നടന്ന മറ്റ്‌ രണ്ട്‌ ഏറ്റുമുട്ടലുകളില്‍ രണ്ട്‌ ഭീകരരെ സൈന്യം വധിച്ചു.

തീവ്രവാദികളുടെ സാന്നിദ്ധ്യത്തെക്കുറിച്ചുളള രഹസ്യ വിവരത്തെത്തുടര്‍ന്ന്‌ സൂറന്‍കോട്ടിലെ ഡികെജിക്ക സീപുളള ഗ്രാത്തില്‍ അതിരാവിലെ ഓപ്പറേഷന്‍ ആരംഭിച്ചതായി പ്രതിരോധ വകാതാവ്‌ പറഞ്ഞു. ആദ്യം സുരക്ഷാസേനക്കുനേരെ ഭീകരര്‍ കനത്ത വെടുവയ്‌പ്‌ നടത്തിയെന്നും അതിന്റെ ഫലമായി ജെസിഒയ്‌ക്കും മറ്റ്‌ നാല്‌ റാങ്കുകള്‍ക്കും ഗുരുതരായ പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ അഞ്ചുപേരും പിന്നീട്‌ വീരമൃത്യു പ്രാപിക്കുകയായിരുന്നു. ഭീകരരുമായുളള ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വവിരങ്ങള്‍ക്കായി കാത്തിരിക്കുകയയാണെന്നും പ്രതിരോധ വക്താവ്‌ പറഞ്ഞു. നിയന്ത്ര രേഖയില്‍ (എല്‍ഒസി) കടന്നുകയറിയശേഷം ചമ്രര്‍ വനത്തില്‍ ഒരുകൂട്ടം തീവ്രാദികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തീവ്ര വാദികളെ നിര്‍വീര്യമാക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ സുരക്ഷാ സൈനീകര്‍ പ്രദേശത്തേക്ക്‌ തിരിച്ചിട്ടുണ്ട്‌. അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം പ്രദേശത്ത സേനക്കെതിരായി നടന്ന ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഒക്ടോബര്‍ 11ന്‌ നടന്നത്.

കഴിഞ്ഞ ആഴ്‌ച രണ്ട്‌ അദ്ധ്യാപകരുള്‍പ്പടെ ഒരു തീവ്രവാദ സംഘടന നടത്തിയ ആക്രമണങ്ങളില്‍ പ്രദേശത്തെ സാധാരണക്കാരെ വെടിവച്ചുകൊന്നതോടെയാണ്‌ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്‌. ഫെബ്രുരി 25ന്‌ രണ്ട്‌ ഡിജിഎംഒകള്‍ (സൈനീക ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍)തമ്മിലുളള പുതുക്കിയ ഉടമ്പടിക്കുപിന്നാലെ ഒരു ചെറിയ ഇടവേളക്കുശേഷം ജമ്മുകാശ്‌മീരിലേക്കുളള നുഴഞ്ഞുകയറ്റം പുനരാരംഭിച്ചു. കൂടാതെ ഭീകര ക്യാമ്പുകള്‍ അതിര്‍ത്തിയിലുടനീളം ഇപ്പോഴും തുടരുകയും ചെയ്യുന്നതായി ഓഗസ്‌റ്റ്‌ 10ന്‌ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പോലീസ്‌ ദില്‍ബാഗ്‌ സിംഗ്‌ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *