അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം ജില്ലാ സിവിൽ സർവ്വീസ് കായിക മേള ഒക്ടോബർ 21, 22 തിയതികളിൽ

October 12, 2021 - 3:47 pm

എറണാകുളം ജില്ലാ സിവിൽ സർവ്വീസ് കായിക മേള ഒക്ടോബർ മാസം 21,22 തീയതികളിൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, പനമ്പിള്ളിനഗർ ജില്ലാ സ്പോർട്സ് അക്കാദമി, മഹാരാജാസ് കോളേജ് സ്റ്റേഡിയം, എന്നിവിടങ്ങളിൽ വെച്ച് നടക്കും. അത്‌ലറ്റിക്‌സ്, ഷട്ടിൽ ബാഡ്മിന്റൺ, ഫുട്ബോൾ, ടേബിൾടെന്നീസ്, നീന്തൽ, വോളീബോൾ, ബാസ്കറ്റ്ബാൾ, ക്രിക്കറ്റ്, പവർ ലിഫ്റ്റിങ്, ഗുസ്തി വെയിറ്റ് ലിഫ്റ്റിങ് & ബെസ്റ്റ് ഫിസിക്ക്, ലോൺ ടെന്നീസ്, കബഡി, ചെസ്സ് എന്നീ കായിക ഇനങ്ങളിൽ ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ഓഫീസ് മേലധികാരിയുടെ സർട്ടിഫിക്കറ്റോടെ പി ടി ഉഷ റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ടോ ഇമെയിൽ മുഖാന്തിരമോ ഒക്ടോബർ 18 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഒക്ടോബർ 21 രാവിലെ 8 മണിക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ് എന്ന് എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. 

വിശദ വിവരങ്ങൾക്ക് : 0484 2367580
Email: sportscouncilekm@gmail.com

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *