റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിംഘുവിലെ കൊല, മതനിന്ദയ്ക്കു ശിക്ഷ മരണം: തീവ്രവാദി നേതാവ്

October 16, 2021 - 9:54 am

ന്യൂഡല്‍ഹി: ”വിശുദ്ധഗ്രന്ഥത്തെ ആര് അപമാനിച്ചാലും ഞങ്ങള്‍ ഇതുതന്നെ ചെയ്യും. പോലീസിനെയോ സര്‍ക്കാരിനെയോ ഒന്നും ഞങ്ങള്‍ സമീപിക്കില്ല”- സിംഘുവിലെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ‘നിര്‍വായ്ര്‍ ഖല്‍സ ഉന്‍ദാ ദള്‍’ നേതാവ് ബല്‍വീന്ദര്‍ സിങ് പ്രതികരിച്ചതിങ്ങനെ.

കൊല്ലപ്പെട്ട ലഖ്ബീര്‍ സിങ് കുറച്ചുദിവസം മുമ്പാണു കര്‍ഷകസമരഭൂമിയില്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്നു ബല്‍വീന്ദര്‍ ‘ഇന്ത്യാ ടുഡേ’യോടു പറഞ്ഞു. ”ക്യാമ്പില്‍ സേവനപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ലഖ്ബീര്‍ ഞങ്ങളുടെ വിശ്വാസമാര്‍ജിച്ചു. എന്നാല്‍, കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിനു പ്രാര്‍ഥനാവേളയില്‍ അയാള്‍ വിശുദ്ധഗ്രന്ഥം മൂടിയിരുന്ന തുണി മാറ്റി.

വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചു. തുടര്‍ന്ന്, ഓടിരക്ഷപ്പെട്ട ലഖ്ബീറിനെ പിന്തുടര്‍ന്ന് സമീപത്തെ ഒരു സ്വകാര്യാശുപത്രിയില്‍നിന്നു പിടികൂടി ആക്രമിച്ചു, വിശുദ്ധഗ്രന്ഥം പിടിച്ചെടുത്തു”- ബല്‍വീന്ദര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *