കാഞ്ഞിരപ്പള്ളി: മുണ്ടക്കയം വെള്ളനാടി മൂരിക്കയം പ്രദേശത്ത് കാട്ടാനക്കൂട്ടം ജനജീവിതം ഭീതിയിലാഴ്‌ത്തുന്നു. 15/10/21 വെള്ളിയാഴ്ച പുലർച്ചെ തോട്ടം തൊഴിലാളികളാണ് കാട്ടാനകളെ ആദ്യം കണ്ടത്. പിടിയാനയും, കുട്ടിക്കൊമ്പനുമാണ് മണിമലയാറ്റിലെ മൂരിക്കയത്ത് രാവിലെ മുതൽ നിലയുറപ്പിച്ചത്.
ഏതാനും ദിവസമായി മേഖലയിൽ കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു.
കഴിഞ്ഞദിവസം പുലിക്കുന്ന് താന്നിക്കപതൽ മേഖലയിൽ ആനകളെ കണ്ടതിനെതുടർന്ന് വനംവകുപ്പ് തിരിച്ചയക്കാൻ ശ്രമം നടത്തിയെങ്കിലും പാഴായി. വണ്ടൻപതാൽ നിന്നുള്ള ഫോറസ്റ്റ് സംഘവും, മുണ്ടക്കയം പൊലീസും, നാട്ടുകാരും ആനയെ വനത്തിലേക്ക് കയറ്റിവിടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് മുറിഞ്ഞപുഴ റേഞ്ച് ഓഫീസിൽനിന്ന് കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിപൊട്ടിച്ചും, ശബ്ദമുണ്ടാക്കിയും തുരത്താൻ ശ്രമിച്ചെങ്കിലും പാഴായി.
