റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉവൈസി വഴിതെറ്റിയവന്‍: ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

October 17, 2021 - 8:48 pm

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റേയും ഗാന്ധിയുടേയും ദേശസ്‌നേഹത്തെ വേര്‍തിരിക്കുന്നയാള്‍ ഇന്ത്യക്കാരനോ യഥാര്‍ത്ഥ മുസ് ലിമോ ആയിരിക്കില്ലെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഉവൈസി വഴിതെറ്റിയവനാണ്. ആര്‍എസ്എസിന്റെ ദേശസ്‌നേഹം ലോകത്ത് പ്രസിദ്ധമാണെന്നും അത് ഗാന്ധിയുടേതാണ്. ഉവൈസിയുടെ പ്രസ്താവനകള്‍ അദ്ദേഹം വഴിതെറ്റിയെന്ന് കാണിക്കുന്നുവെന്നും കുമാര്‍ പറഞ്ഞു. ഗാന്ധിയുടെ രാജ്യസ്നേഹവും ആര്‍എസ്എസിന്റെ വഞ്ചനയും സമൂഹം തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ വിമര്‍ശിച്ച് ഉവൈസി വെള്ളിയാഴ്ച പറഞ്ഞിരുന്നു. ജനസംഖ്യാ നയം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയ മോഹന്‍ ഭഗവതിന്റെ അഭിപ്രായങ്ങളേയും അദ്ദേഹം വിമര്‍ശിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *