ബംഗളൂരു: കര്‍ണാടകയില്‍ ഈ മാസം 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ശേഷം ഇന്ധന നികുതി വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇന്ധന നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് പറയുന്നത്. അതേസമയം സമ്പദ്ഘടന പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന് ശേഷം സമ്പദ്ഘടനയുടെ സ്ഥിതി പരിശോധിക്കും. സ്ഥിതിഗതികള്‍ അനുകൂലമാണെങ്കില്‍ ഇന്ധന നികുതി വെട്ടിക്കുറയ്ക്കും- ബൊമ്മൈ പറഞ്ഞു. രണ്ട് ദിവസത്തെ ഇടവേളക്കു ശേഷം ഞായറാഴ്ചയും ഇന്ധന വില വര്‍ധിച്ചിട്ടുണ്ട്. .സിന്‍ഡാഗിയിലും ഹന്‍ഗലിലും ഒക്ടോബര്‍ 30നാണ് ഉപതിരഞ്ഞെടുപ്പ്. നവംബര്‍ 2ന് വോട്ടെണ്ണല്‍ നടക്കും. ഞായറാഴ്ച ബെംഗളൂരു നഗരത്തില്‍ പെട്രോള്‍ വില 109.53 രൂപയായി. ഡീസലിന് 100.3 രൂപയുമാണ് ഈടാക്കുന്നത്.
