റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

October 18, 2021 - 12:53 pm

തൊടുപുഴ: ഇടുക്കി ഡാമാന്റെ ജലനിരപ്പ് 2,385 അടിയായി നിജപ്പെടുത്തണമെന്ന് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്. അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്നും ഡാം തുറക്കാന്‍ കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തിന് ശേഷം വീണ്ടും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതുകൊണ്ടുതന്നെ അടിയന്തരമായി ഡാം തുറന്നുവിട്ട് മുന്‍കരുതലുകളെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ആവശ്യമായ നടപടിയുണ്ടാകണം. ഇപ്പോഴുള്ള ഡാമിന്റെ ജലനിരപ്പ് 2385ആണ്. റെഡ് അലര്‍ട്ട് 2396ആണ്.

ഇപ്പോള്‍ അടിയന്തരമായി ഒരു യോഗം കൂടി ചേരുന്നുണ്ട്. സ്വാഭാവികമായും മുമ്പോട്ടുള്ള കാലാവസ്ഥ പ്രവചനം അനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്,’ അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *