റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ അടിച്ച് കൊലപ്പെടുത്തി

October 22, 2021 - 11:10 am

ജയ്പുര്‍: രാജസ്ഥാനില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ അടിച്ച് കൊലപ്പെടുത്തി. ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരിലാണ് ഏഴാം ക്ലാസ് വിദ്യര്‍ത്ഥിയെ അടിച്ച് കൊലപ്പെടുത്തിയത്. 13കാരനായ കുട്ടിയാണ് കൊല്ലപ്പെട്ടത്. 20/10/2021 ബുധനാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. മകന്‍ അബോധാവസ്ഥയിലാണെന്ന് അധ്യാപകന്‍ പിതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

ഹോം വര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് കുട്ടിയെ വടി കൊണ്ടടിച്ചപ്പോള്‍ അബോധാവസ്ഥയിലാകുകായിരുന്നെന്ന് അധ്യാപകന്‍ പിതാവിനെ അറിയിച്ചു. കുട്ടി മരിച്ചതുപോലെ അഭിനയിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. കുട്ടിയെ അധ്യാപകന്‍ മാരകമായി മര്‍ദ്ദിച്ചെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞു. കുട്ടിയെ മുഷ്ടി ചുരുട്ടി അടിക്കുകയും തൊഴിക്കുകയും ചെയ്‌തെന്നും കുട്ടികള്‍ ആരോപിച്ചു. മതാപിതാക്കളുടെ പരാതിയില്‍ അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *