റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാമ്പത്തിക സംവരണം: പരിധി എട്ടു ലക്ഷമാക്കിയതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി

October 22, 2021 - 9:12 am

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനുള്ള കുടുംബവരുമാന പരിധി എട്ടു ലക്ഷമാക്കി കണക്കാക്കുന്നതിനെ വീണ്ടുംചോദ്യം ചെയ്തു സുപ്രീംകോടതി. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ നീറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക സംവരണ വിജ്ഞാപനം മരവിപ്പിക്കുമെന്നും ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നല്‍കി. വരുമാനപരിധി ഒബിസി ക്രീമിലെയറിനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്കും എട്ടു ലക്ഷമാക്കി എങ്ങനെ കണക്കാക്കുമെന്നാണ് കോടതിയുടെ ചോദ്യം. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ അഖിലേന്ത്യാ ക്വോട്ടയില്‍ (നീറ്റ്) 27% ഒബിസി സംവരണവും 10% സാമ്പത്തിക സംവരണവും നടപ്പാക്കാനുള്ള കേന്ദ്ര ഉത്തരവ് ചോദ്യംചെയ്തു നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ വിമര്‍ശനം. വിജ്ഞാപനം സ്റ്റേ ചെയ്യരുതെന്നും, സാമൂഹികനീതി ക്ഷേമമന്ത്രാലയം, പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിംഗ് വിഭാഗത്തിനു രണ്ടു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ. നടരാജ് പറഞ്ഞു. കേസ് 28നു വീണ്ടും പരിഗണിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *