ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക്ക് സ്കൂട്ടറും നല്‍കുമെന്നാണ് വാഗ്ദാനം.ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനങ്ങളിലൂടെ സംസ്ഥാനത്തെ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ നേടിയടുക്കാനാകുമെന്നാണ് കോണ്‍ഗ്രസും പ്രിയങ്കയും കണക്കുകൂട്ടുന്നത്.കഴിഞ്ഞ ദിവസം ഞാന്‍ കുറച്ച് പെണ്‍കുട്ടികളെ കണ്ടു. പഠനത്തിനും സുരക്ഷയ്ക്കുമായി മൊബൈല്‍ ഫോണ്‍ വേണമെന്ന് അവര്‍ എന്നോട് പറഞ്ഞു. തിരഞ്ഞടുപ്പിലൂടെ അധികാരത്തില്‍ വന്നാല്‍ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക്ക് സ്കൂട്ടറും നല്കാന് തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയക്കട്ടെ’ സാമൂഹുക മാധ്യമത്തിലൂടെ നടത്തിയ പ്രഖ്യാപനത്തില്‍ പ്രിയങ്ക പറഞ്ഞു.
