റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിംസ് ആശുപത്രി ഉടമകൾക്ക് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്ന പരാതി: ആശുപത്രിയിൽ ഇ.ഡി റെയ്ഡ്

October 27, 2021 - 8:10 am

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയിലാണ് റെയ്ഡ് നടക്കുന്നത്. കോട്ടയത്തെ ആശുപത്രിയുടെ വിൽപ്പനയിൽ കബളിപ്പിച്ചുവെന്ന പരാതിയിൽ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടൊപ്പം കിംസ് ആശുപത്രി ഉടമകൾക്ക് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്ന പരാതിയും പരിശോധിക്കുന്നുണ്ട്.

കോട്ടയം കിംസ് ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യ കിംസ് ഗ്രൂപ്പിനെതിരെ നൽകിയ പരാതിയിലാണ് കിംസിനെതിരെ കേസെടുത്തിരുന്നത്. കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി ദേവസ്യ നൽകിയത്. കിംസ് ഈ രീതിയിൽ തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഈ കേസിലെ എഫ്‌ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട്‌ കിംസ് ഗ്രൂപ്പ് നേരത്തെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *