ന്യൂഡല്‍ഹി: ഇസ്രയേലി ചാരസോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തു പലരുടേയും ഫോണുകള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചു എന്ന ആരോപണത്തില്‍ സാങ്കേതികവിദഗ്ധരുടെ അന്വേഷണസമിതിയെ നിയോഗിച്ച് സുപ്രീം കോടതി. മുന്‍ സുപ്രീം കോടതി ന്യായാധിപനായ ജസ്റ്റീസ് ആര്‍.വി. രവീന്ദ്രന്‍ സമിതിയുടെ മേല്‍നോട്ടം വഹിക്കും. ആരോപണം പൗരന്മാരുടെ മൗലീകാവകാശങ്ങള്‍ കവരുന്നതിനെപ്പറ്റിയാണെന്നും അതു ഗുരുതര ഭവിഷ്യത്ത് ഉണ്ടാക്കാവുന്നതാണെന്നും ചീഫ് ജസ്റ്റീസ് എന്‍.വി. രമണ ചൂണ്ടിക്കാട്ടി.
സമിതി അംഗങ്ങള്‍
നവീന്‍കുമാര്‍ ചൗധരി: ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് സര്‍വകലാശാലയിലെ ഡിജിറ്റല്‍ ഫോറന്‍സിക് ആന്‍ഡ് െസെബര്‍ സെക്യൂരിറ്റി പ്രഫസര്‍. ഇ-ഗവണന്‍സ്, നെറ്റ്വര്‍ക്ക് സെക്യൂരിറ്റി, കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നിവയില്‍ സ്പെഷെലെസേഷന്‍. രാജ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ െസെബര്‍ സുരക്ഷാ എക്കോസിസ്റ്റം വികസിപ്പിക്കുന്ന യു.ജി.സി. സമിതിയിലെ അംഗം
പ്രഭാഹരന്‍ പി.: കേരളത്തിലെ അമൃത വിശ്വ വിദ്യാപീഠത്തിലെ പ്രഫസര്‍. കമ്പ്യൂട്ടര്‍ സയന്‍സ്, സുരക്ഷാമേഖലകളില്‍ രണ്ടുപതിറ്റാണ്ടിന്റെ പരിചയം. മാല്‍വേര്‍ ഡിറ്റെക്ഷന്‍, ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി, €ോംപ്ലക്സ് െബെനറി അനാലിസിസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് എന്നിവയില്‍ വിദഗ്ധന്‍. 2018ല്‍ ഗവേഷണത്തിന് ഡി.ആര്‍.ഡി.ഒ. പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
അശ്വിന്‍ അനില്‍ ഗുമസ്തെ: ബോംബെ ഐ.ഐ.ടിയില്‍ ഒപ്ടിക്കല്‍ നെറ്റ്വര്‍ക്ക്, ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്സ്, അക്സസ് നെറ്റ്വര്‍ക്സ്, െഡെനാമിക് ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക് ബന്ധപ്പെട്ട സാങ്കേിതകവിദ്യകള്‍ എന്നിവയില്‍ വിദഗ്ധന്‍. 2018ല്‍ ശാസ്ത്രസാങ്കേതികമേഖലയിലെ ശ്വാന്തി സ്വരൂപ് ഭട്നാഗര്‍ പുരസ്‌കാരം സ്വന്തമാക്കി.
