അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വാഹന രേഖകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി

October 29, 2021 - 8:01 pm

ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബർ 31വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്ററണി രാജു അറിയിച്ചു. ഇതുസംബന്ധിച്ച് നേരത്തെ നൽകിയ ഇളവുകൾ ഒക്‌ടോബർ 31ന് അവസാനിക്കാനിരിക്കെയാണ് വാഹന രേഖകളുടെ തീയതി സർക്കാർ നീട്ടി നൽകിയത്. കോവിഡ് മഹാമാരിയിൽ നിന്നും സംസ്ഥാനം ഇനിയും സാധാരണനില കൈവരിച്ചിട്ടില്ലാത്തതിനാൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള രേഖകൾ പുതുക്കാൻ സാവകാശം വേണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതനുസരിച്ചു സാരഥി, വാഹൻ എന്നീ സോഫ്റ്റ്വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടതായും ഗതാഗത മന്ത്രി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *