തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കോന്നി സി.എഫ്.ആര്‍.ഡി യില്‍ ലക്ചറര്‍ ഒഴിവ്

October 30, 2021 - 7:42 pm

പത്തനംതിട്ട: കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി.എഫ്.റ്റി.കെ) ലക്ചറര്‍ (ഫുഡ്‌ടെക്‌നോളജി) 20000  രൂപ പ്രതിമാസ വേതനത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഫുഡ്‌ടെക്‌നോളജി, ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാംക്ലാസ് /ഉയര്‍ന്ന സെക്കന്റ്ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന റിസര്‍ച്ച് പ്രവൃത്തി പരിചയവും (നെറ്റ് / പി.എച്ച്.ഡി അഭികാമ്യം). അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി നവംബര്‍ 12. വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.supplycokerala.com സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2241144.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *