അറിയിപ്പുകള്‍
ഡെസ്ക് ന്യൂസ്

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിന് അപേക്ഷിക്കാം

November 1, 2021 - 9:53 pm

2021-22 ലെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷിക്കാം. പ്ലസ് വൺ മുതലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക്  www.scholarships.gov.in ൽ നവംബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. സ്‌കോളർഷിപ്പിനായി മാനുവൽ/ ഓഫ്ലൈൻ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകർ 40 ശതമാനത്തിൽ കുറയാതെ ഡിസെബിലിറ്റിയുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ ബോർഡ് / അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കുടുംബ വാർഷിക വരുമാനം പരമാവധി 2,50,000 രൂപയിൽ (ആകെ രണ്ടരലക്ഷം രൂപ) കവിയരുത്. കൂടുതൽ വിവരങ്ങൾ  dcescholarships.kerala.gov.in എന്ന വെബ്സൈറ്റിലും postmatricscholarship@gmail.com  ഇ-മെയിൽ ഐഡിയിലും ലഭ്യമാണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *