റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈഎംസിഎയുടെ നേതൃത്വത്തിൽ ഫുഡ്‌ ഷെൽഫ്‌ സ്ഥാപിക്കുന്നു

November 2, 2021 - 10:45 am

കട്ടപ്പന: വിശക്കുന്നവന്‌ ഒരു നേരത്തെ ഭക്ഷണം എന്ന മുദ്രാവാക്യമുയർത്തി ഡേവിഡ്‌ ചിറമേൽ ഫൗണ്ടേഷൻ, കട്ടപ്പന വൈഎംസിഎയുമായി സഹകരിച്ച്‌ ഫുഡ്‌ ഷെൽഫ്‌ സ്ഥാപിക്കുന്നു. കട്ടപ്പന കുന്തളമ്പാറ റോഡിൽ മാർക്കറ്റ് ജംഗ്ഷനിലാണ്‌ ഫുഡ്‌ ഷെൽഫ്‌ സ്ഥാപിക്കുന്നത്‌. 2021 നവംബർ 3ന്‌ ഉച്ചക്ക്‌ 1.30ന്‌ നടക്കുന്ന ചടങ്ങിൽവച്ച്‌ ഫാദർ ഡേവിസ്‌ ചിറമ്മേൽ ഷെൽഫിന്റെ ഉദ്‌ഘാാടനം നിർവഹിക്കും.

രാവിലെ 11 മുതൽ 4 മണിവരെ സന്നദ്ധരായ ആളുകൾക്ക്‌ ഭക്ഷണ പൊതികൾ ഇവിടെ കൊണ്ടുന്ന്‌ വയ്‌ക്കാവുന്നതാണ്‌ . ആവശ്യക്കാർക്ക്‌ ഭക്ഷണപൊതികൾ എടത്ത്‌ ഭക്ഷിക്കാവുന്നതാണ്‌ . കട്ടപ്പന വൈഎംസിഎയുടെ സഹകരണത്തിലാണ്‌ ഫുഡ്‌ഷെൽഫ്‌ സ്ഥാപിക്കുന്നതെങ്കിലും അതിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനും എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന്‌ വൈഎംസിഎ വൃത്തങ്ങൾ അറിയിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *